Asianet News MalayalamAsianet News Malayalam

കമല്‍ഹാസന്റെ ആ യുവ താര ചിത്രം നെറ്റ്ഫ്ലിക്സിന്, വൻ അപ്‍ഡേറ്റ്

വമ്പൻ പ്രഖ്യാപനവുമായി നെറ്റ്ഫ്ലിക്സ്.

Kamal Haasans Sivakarthikeyan film ott rights sold out Netflix hrk
Author
First Published Jan 17, 2024, 4:55 PM IST

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് എസ്കെ 21 എന്ന് വിശേഷണപ്പേരുള്ളത്. ശിവകാര്‍ത്തികേയന്റെ എസ്‍കെ 21യെ കുറിച്ചുള്ള വാര്‍ത്ത ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിക്കുന്നു. നെറ്റ്‍ഫ്ലിക്സാണ് ശിവകാര്‍ത്തികേയൻ നായകനായ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയത് എന്നാണ് പ്രഖ്യാപനം

സംവിധാനം നിര്‍വഹിക്കുന്നത് രാജ്‍കുമാര്‍ പെരിയസ്വമിയാണ്. കശ്‍മീരിലെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയതായി സംവിധായകൻ രാജ്‍കുമാര്‍ പെരിയസ്വാമി വ്യക്തമാക്കിയിരുന്നു. സായ് പല്ലവിയാണ് നായികയായി എത്തുന്നത്. കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത് എന്നതിനാല്‍ വലിയ വിജയ പ്രതീക്ഷകളാണ്.

ശിവകാര്‍ത്തികേയൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ അയലാന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍. അയാലൻ ആഗോളതലത്തില്‍ ആകെ 50 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് അയലാന്റെ കളക്ഷൻ കണക്കുകള്‍  സൂചിപ്പിക്കുന്നത്. സംവിധാനം ആര്‍ രവികുമാറാണ്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും മികച്ച വിജയമായി മാറിയതും. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി എത്തി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗൻ, അജിത്ത് ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിട്ടു. സംഗീതം ഭരത് ശങ്കറായിരുന്നു.

Read More: വാലിബൻ ആ നാട്ടില്‍ ഒരു ദിവസം മുന്നേയെത്തും, തെന്നിന്ത്യയിലെ വമ്പൻ റീലീസ്, യുദ്ധം പൊടിപാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios