നടന്‍ മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാളിന് ആശംസ നേര്‍ന്ന് കമല്‍ ഹാസന്‍. 'നിങ്ങളെ എനിക്ക് നിങ്ങളുടെ ആദ്യ ചിത്രം മുതല്‍ ഇഷ്ടമാണ്' - കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ അറിയിച്ചുകൊണ്ട് കുറിച്ചു. 

പ്രിയ മോഹന്‍ലാല്‍ നിങ്ങളുടെ ആദ്യ ചിത്രം മുതല്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.  സ്ഥിരതയുള്ള നിങ്ങളുടെ അഭിനയം എന്നെ അസൂയപ്പെടുത്തുന്നു. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ നിങ്ങളെ എനിക്ക് കൂടുതല്‍ ഇഷ്ടമായി. എന്‍റെ സഹോദരന്‍ കൂടുതല്‍ കാലം ജീവിക്കട്ടെ