Asianet News MalayalamAsianet News Malayalam

'സിനിമയിൽ രാഷ്ട്രീയം കലർത്തരുത്'; വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിംകുമാറിന് തോന്നുന്നുണ്ടാകുമെന്നും കമല്‍

സംവിധായകൻ ടി ദീപേഷ് ഉന്നയിച്ച ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും കമല്‍. ദീപേഷിന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. അതാണ് ആരോപണത്തിന്റെ കാരണമെന്ന് കമല്‍ പറഞ്ഞു. 

kamal respond on all controversies regarding kochi iffk
Author
Kannur, First Published Feb 21, 2021, 1:48 PM IST

കണ്ണൂര്‍: സിനിമയിൽ രാഷ്ട്രീയം കലർത്തരുതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിംകുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്നും കമൽ പറഞ്ഞു. സംവിധായകൻ ടി ദീപേഷ് ഉന്നയിച്ച ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദീപേഷിന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. അതാണ് ആരോപണത്തിന്റെ കാരണം. സ്വന്തം സിനിമകൾ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിബി മലയിലിനെ തിരഞ്ഞെടുത്തത് സർക്കാരാണ്. അദ്ദേഹം സർക്കാരിന് എതിരെ സംസാരിച്ചാൽ അക്കാദമിക്ക് ഇടപെടാൻ ആവില്ലെന്നും സലിം അഹമ്മദിനെ തലശേരിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും  കമൽ പറഞ്ഞു. 

കൊവിഡ് പശ്ചാത്തലത്തിൽ 21 വർഷങ്ങൾക്ക് ശേഷം കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തിയപ്പോള്‍ സലിംകുമാറിനെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ലഭിക്കാത്തതാണ് വിവാദമായത്. തനിക്ക് പ്രായം കൂടിയതാകാ൦ കാരണമെന്ന് പരിഹസിച്ച് സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയത്. ചലച്ചിത്ര അക്കാദമിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്‍റെ വിശദീകരണം.
 

Follow Us:
Download App:
  • android
  • ios