കമല്‍ഹാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ വെട്രിമാരൻ.

തമിഴകത്ത് ആരാധകരും നിരൂപകരും ഒരുപോലെ കാത്തിരിക്കുന്നതാണ് വെട്രിമാരന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രങ്ങള്‍. ചെയ്‍ത ഓരോ ചിത്രങ്ങളും കലാമൂല്യത്തില്‍ വിട്ടുവീഴ്‍ച ചെയ്യാത്തതായിരുന്നു. എന്നാല്‍ സിനിമ വലിയ ഹിറ്റായി മാറുകയും ചെയ്യുന്നു. ഇപോഴിതാ കമല്‍ഹാസനെ നായകനാക്കി വെട്രിമാരൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ ആരാധകര്‍ ആവേശത്തിലാകുന്നതും അതുകൊണ്ടുതന്നെ.

കമല്‍ഹാസനും വെട്രിമാരനും ഒന്നിക്കുന്നതായി ചില സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ജനപ്രിയ നോവലിനെ അടിസ്ഥാനമാക്കിയാകും ചിത്രം. കഥ കമലിന് ഇഷ്‍ടമായെന്നാണ് വാര്‍ത്ത. സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോപുരം ഫിലിംസ് ആയിരിക്കും ചിത്രം നിര്‍മിക്കുക.

ധനുഷിനെ നായകനാക്കി സംവിധാനം ചെയ്‍ത അസുരൻ ആണ് വെട്രിമാരന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഫീച്ചര്‍ സിനിമ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.