ആരാധകരെ അമ്പരപ്പിച്ചതായിരുന്നു കമല്‍ഹാസന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം. ഇപ്പോഴിതാ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു.

കമല്‍ഹാസനെ നായകനാക്കി ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ലോകേഷ് കനകരാജ് ഒരുക്കുകയെന്നാണ് വാര്‍ത്തകള്‍. ഒരു വാണിജ്യ പൊളിറ്റിക്കല്‍ സിനിമ ചെയ്യാൻ കമല്‍ഹാസൻ കുറച്ചുനാളായി ആലോചിക്കുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യാ ടുഡെയില്‍ വാര്‍ത്തയില്‍ പറയുന്നു. നിലവിലെ വിഷയങ്ങളെ പരാമര്‍ശിക്കുന്ന ഒന്നാണ് ലോകേഷ് കനകരാജിന്റെ തിരക്കഥ. എത്രയും പെട്ടെന്നു തന്നെ ചിത്രം തുടങ്ങാനാണ് ആലോചന. ചെറിയ ക്യൂവോടെ ചിത്രം ചെയ്യാനാണ് ലോകേഷ് കനകരാജ് ആലോചിക്കുന്നത്. കമല്‍ഹാസന്റെ രംഗങ്ങള്‍ വേണ്ട സുരക്ഷ മുൻകരുതലോടെ പ്രത്യേകമായി എടുക്കും. സിനിമയുടെ അഭിനേതാക്കളെയും മറ്റ് പ്രവര്‍ത്തകരെയും ഉടൻ പ്രഖ്യാപിക്കും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധായകൻ. ഒരിക്കല്‍ അവിടെ ഒരു പ്രേതം ഉണ്ടായിരുന്നുവെന്ന ടാഗ്‍ലൈനോടെയാണ് ചിത്രം. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.