കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലാണ് രാജ്യമെങ്ങും. കൊവിഡ് വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം സാമൂഹ്യ സമ്പര്‍ക്കം കുറയ്‍ക്കുകയെന്നതാണ്. കര്‍ക്കശമായ കാര്യങ്ങള്‍ അധികൃതര്‍ ചെയ്യവേ കമല്‍ഹാസൻ നിരീക്ഷണത്തിലാണ് എന്ന് തെറ്റായി നോട്ടീസ് പതിപ്പിച്ച സംഭവവവും ഉണ്ടായി. തെറ്റ് മനസ്സിലായപ്പോള്‍ നോട്ടീസ് പിൻവലിക്കുകയും ചെയ്‍തു. കമല്‍ഹാസന്റെ മകള്‍ ഹോം ക്വാറന്റൈനിലാണ്.

നടി ശ്രുതി ഹാസൻ മുംബൈയിലാണ് ഹോം ക്വാറന്റൈനില്‍ കഴിയുന്നത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു ശ്രുതി ഹാസൻ. അതുകൊണ്ടാണ് നിരീക്ഷണത്തില്‍ പോകാൻ നിര്‍ദ്ദേശിച്ചത്. ചെന്നൈയിലെ കമൽഹാസന്റെ വസതിയിലും മക്കൾ നീതി മയ്യം ഓഫീസിലും ക്വാറന്റൈൻ നോട്ടീസ് പതിച്ചിരുന്നു. ശ്രുതി ഹാസന്റെ പാസ്‍പോര്‍ട്ട് വിലാസം ചെന്നൈയാണ്. അതുകൊണ്ടാണ് വീഴ്‍ച സംഭവിച്ചത് എന്ന് ചെന്നൈ കോര്‍പറേഷൻ പറയുന്നു. കമല്‍ഹാസന്റെ വസതിയുടെ മുന്നിലെ നോട്ടീസ് പിൻവലിച്ചിട്ടുണ്ട്.