അഡ്വ. സനീഷ് കുഞ്ഞുകുഞ്ഞും അഭിലാഷ് രാമചന്ദ്രനും ചേർന്ന് സംവിധാനം

ഹാരിസ് മണ്ണഞ്ചേരിയും നീനാ കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കനകം മൂലം' എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ റൂട്ട്‍സ് വീഡിയോയിലൂടെ റിലീസ് ചെയ്‍തു. മോഷ്‍ടിച്ച മാല സ്വര്‍ണ്ണമാണെന്നു കരുതി പണയം വയ്ക്കാന്‍ ശ്രമിക്കുന്ന ആളിനെ പൊലീസ് കോടതിയിലെത്തിക്കുന്നതും തുടര്‍ന്ന് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വലിയൊരു തട്ടിപ്പിന്‍റെ കഥ പുറത്തു കൊണ്ടുവരുന്നതുമാണ് 'കനകം മൂലം' എന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്‍റെ പ്രമേയം.

അഡ്വ. സനീഷ് കുഞ്ഞുകുഞ്ഞും അഭിലാഷ് രാമചന്ദ്രനും ചേർന്ന് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളായ സുനില്‍ കളത്തൂര്‍, ജഗദീഷ് തേവലപ്പറമ്പ്, ബിനോയ് പോൾ, കെ ജയകൃഷ്ണന്‍, പ്രദീപ് കെഎസ് പുരം, മുഹമ്മദ് സാലി, നിരീഷ് ഗോപാലകൃഷ്ണന്‍, ഐശ്വര്യ അനില്‍, സൂര്യ സുരേന്ദ്രന്‍ എന്നിവരാണ്. ഛായാഗ്രഹണം ലിബാസ് മുഹമ്മദ്, എഡിറ്റിംഗ് അമൽ രാജു, അഭിജിത്ത് ഉദയകുമാർ. തിരുമഠത്തിൽ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ ബേബി മോൾ ആണ് നിര്‍മ്മാണം. വാർത്താ പ്രചരണം എ എസ് ദിനേശ്.