കങ്കണയുടെ ടീമാണ് താരത്തിന്‍റെ വ്യായാമത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

മുംബൈ: കഥാപാത്രങ്ങള്‍ക്ക് വേണ്ടി എത്ര ബുദ്ധിമുട്ടുകള്‍ സഹിക്കുന്നതിനും മടിയില്ലാത്ത നടിയാണ് കങ്കണ റണൗട്. അഭിനയത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ബോളിവുഡ് താരം സിനിമകള്‍ക്കായി ലുക്കില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പതിവാണ്. ഫാഷന്‍റെ ഉത്സവമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി തടി കുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കങ്കണ ഇപ്പോള്‍. 

വെറും പത്ത് ദിവസങ്ങള്‍ കൊണ്ട് അഞ്ച് കിലോ കുറച്ചാണ് താരം ഫിലിം ഫെസിറ്റിവലിനായി തയ്യാറെടുത്തത്. കങ്കണയുടെ ടീമാണ് താരത്തിന്‍റെ വ്യായാമത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വൈറലായ ചിത്രത്തിന് താഴെ കങ്കണയുടെ അര്‍പ്പണബോധത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. 

View post on Instagram
View post on Instagram