കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചു. ശ്രീരാമന്റെ അനുഗ്രഹം തേടാനും നിര്‍ദേശിച്ചു. 

ലഖ്‌നൗ: ബോളിവുഡ് നടി കങ്കണാ റണാവത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശനത്തിന്റെ വീഡിയോയും പുറത്തുവിട്ടു. കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചു. ശ്രീരാമന്റെ അനുഗ്രഹം തേടാനും നിര്‍ദേശിച്ചു.

Scroll to load tweet…

രാമചന്ദ്രനെപ്പോലെയുള്ള സന്ന്യാസി രാജാവ് നീണാള്‍ വാഴട്ടെയെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും കങ്കണ മറുപടി നല്‍കി. സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക. ബിജെപി അനുഭാവം വ്യക്തമായി തുറന്നുപറഞ്ഞ നടിയാണ് കങ്കണ റണാവത്ത്. മഹാരാഷ്ട്ര ശിവസേന സര്‍ക്കാറുമായി കങ്കണയുടെ ഏറ്റുമുട്ടല്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Scroll to load tweet…