മും​ബൈ: രാജ്യസഭ പാസാക്കിയ ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ തീ​വ്ര​വാ​ദി​ക​ള്‍ ആ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ രാ​ജ്യ​മെ​മ്പാ​ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ക​ങ്ക​ണ​യു​ടെ വി​വാ​ദ ട്വീ​റ്റ്. 

സി​എ​എ​യെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ളും അ​ഭ്യു​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​വ​ർ ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​വ​ർ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നും ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണയുടെ അഭിപ്രായ പ്രകടനം. 

അതേ സമയം രാജ്യവ്യാപകമായി ഉയരുന്ന കര്‍ഷക പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയാവുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങൾക്ക് പുറമെ മുമ്പില്ലാത്ത രീതിയിൽ വിഷയത്തിൽ പ്രതിപക്ഷവും യോജിച്ചതാണ് കേന്ദ്രത്തിന് മുന്നിൽ കൂടുതൽ വെല്ലുവിളിയാകുന്നത്. അംഗങ്ങളെ പുറത്താക്കി കാര്‍ഷിക ബില്ലുകളുമായി മുന്നോട്ടുപോകാൻ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പ്രതിപക്ഷം യോജിച്ച് നിലപാട് കടുപ്പിച്ചത്. 

ബില്ലുകൾക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ട്. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്.അതേ സമയം കാർഷിക ബില്ലിനെതിരെ 24 ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രി കർഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച കോൺഗ്രസ് രണ്ട് ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കാണ് തീരുമാനിച്ചത്.