തന്‍റെ കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്‍റെ സിനിമയില്‍ അഭിനയിപ്പിക്കും എന്നാണ് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തില്‍ സന്ദീപ് പറഞ്ഞത് ഇതിനാണ് കങ്കണ മറുപടി നല്‍കിയത്. 

കൊച്ചി: തനിക്ക് റോളൊന്നും നല്‍കരുതെന്ന് അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയോട് നടി കങ്കണ റണൌട്ട് . എക്സ് പോസ്റ്റിലൂടെയാണ് നടി പ്രതികരിച്ചത്. നേരത്തെ കങ്കണ അനിമല്‍ സിനിമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ സംവിധായകന്‍ പ്രതികരിച്ചിരുന്നു. തന്‍റെ കഥയ്ക്ക് ആവശ്യമെങ്കില്‍ കങ്കണയെ തന്‍റെ സിനിമയില്‍ അഭിനയിപ്പിക്കും എന്നാണ് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തില്‍ സന്ദീപ് പറഞ്ഞത് ഇതിനാണ് കങ്കണ മറുപടി നല്‍കിയത്. 

സന്ദീപിൻ്റെ വാക്കുകൾക്ക് മറുപടിയായി കങ്കണ എക്സില്‍ എഴുതിയത് ഇങ്ങനെയാണ് “നിരൂപണവും വിമർശനവും ഒരുപോലെയല്ല, എല്ലാത്തരം കലകളും അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും വേണം ഇത് ഒരു സാധാരണ കാര്യമാണ്. എൻ്റെ റിവ്യൂ കണ്ട് പുഞ്ചിരിച്ചുകൊണ്ട് സന്ദീപ് ജി എന്നോട് കാണിച്ച ബഹുമാനം, അദ്ദേഹം പൌരുഷമുള്ള സിനിമകൾ മാത്രമല്ല, അദ്ദേഹത്തിൻ്റെ മനോഭാവവും അങ്ങനെയാണ് എന്ന് പറയാം, നന്ദി സർ.

"എന്നാൽ ദയവായി എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ വേഷം നൽകരുത്, അങ്ങനെ നല്‍കിയാല്‍ നിങ്ങളുടെ ആൽഫ പുരുഷ നായകന്മാർ ഫെമിനിസ്റ്റായി മാറും. തുടർന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങൾ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിക്കണം. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്." - കങ്കണ പറഞ്ഞു. 

നേരത്തെ കങ്കണ ഉന്നയിച്ച അനിമല്‍ വിമര്‍ശനത്തിന് സന്ദീപ് വംഗ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.“എനിക്ക് ഒരവസരം ലഭിക്കുകയും കങ്കണ അതിനോട് യോജിക്കുമെന്ന് എനിക്ക് തോന്നുകയും ചെയ്താൽ ഞാൻ പോയി കഥ വിവരിക്കും. ക്വീനിലെയും മറ്റ് പല സിനിമകളിലെയും അവളുടെ പ്രകടനം എനിക്ക് ആത്മാർത്ഥമായി ഇഷ്ടപ്പെട്ടു. അതിനാൽ അവര്‍ അനിമലിനെ കുറിച്ച് മോശമായ അഭിപ്രായം പറയുകയാണെങ്കിൽ, എനിക്ക് പ്രശ്നമില്ല. അവരുടെ പ്രകടനം കണ്ടിട്ട് എനിക്ക് ദേഷ്യം വരുന്നില്ല".

കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ വന്‍ വിജയങ്ങളില്‍ ഒന്നാണ് അനിമല്‍. ഡിസംബര്‍ 1ന് പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ 900 കോടി നേടി. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് സമ്മാനിച്ചത്. രശ്മിക മന്ദാന, ബോബി ഡിയോള്‍, അനില്‍ കപൂര്‍ ഇങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ജനുവരി 26ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസുമായി. 

അതിരടി മാസ് രജനിയുടെ 'മൊയ്തീന്‍ ഭായി': 'അത് താന്‍ നാട്ടൊടെ അടയാളം' ലാൽ സലാം.!

ധാരാവി ദിനേശായി ദിലീഷ് പോത്തൻ "മനസാ വാചാ" ടീസർ രസകരം