'എമര്‍ജൻസി' എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നതും കങ്കണയാണ്.

പ്രഖ്യാപനം തൊട്ടെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചിത്രമാണ് കങ്കണയുടെ 'എമര്‍ജൻസി'. 'എമര്‍ജൻസി' എന്ന സിനിമയില്‍ ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. സംവിധായികയും കങ്കണ തന്നെയാണ്. താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം അഭിനേതാവ് എന്ന നിലയില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എന്ന് കങ്കണ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എല്ലാം വളരെ സുഗമമായിട്ടില്ല നടന്നതെന്നും വളരെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത് എന്നും കങ്കണ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ചിത്രീകരണത്തിനിടെ ഡെങ്കി രോഗം ബാധിച്ചതും കുറിപ്പില്‍ കങ്കണ സൂചിപ്പിക്കുന്നു. താൻ സാമൂഹ്യ മാധ്യമങ്ങളില്‍ എന്നും തന്റെ വിചാരങ്ങള്‍ തുറന്നുപറയാറുണ്ടെങ്കിലും ഇത്തവണ എല്ലാം പങ്കുവയ്‍ക്കുന്നില്ലെന്നും കങ്കണ വ്യക്തമാക്കി. 'എമര്‍ജൻസി' എന്ന ചിത്രത്തിന്റെ സെറ്റിലെ ഫോട്ടോയും കങ്കണ പങ്കുവെച്ചിട്ടുണ്ട്.

View post on Instagram

പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ​ഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്. കങ്കണ ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രമെന്ന നിലയില്‍ 'എമര്‍ജൻസി'ക്കായി കാത്തിരിക്കുകയാണ് എല്ലാവരും.

തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസി'യുടെ അഡീഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാ​ഗ്രഹണം ടെറ്റ്സുവോ ന​ഗാത്ത, എഡിറ്റിം​ഗ് രാമേശ്വര്‍ എസ് ഭ​ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്‍ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്‍തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്‍കി. ജി വി പ്രകാശ് കുമാര്‍ സം​ഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും.

Read More: ടൊവിനൊ തോമസ് കുറച്ചത് 15 കിലോ, ആളെ മനസിലാകുന്നേയില്ലെന്ന് ആരാധകര്‍