ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും

കൊവിഡ് സാഹചര്യത്തില്‍ വലിയ ബോക്സ് ഓഫീസ് വിജയമായില്ലെങ്കിലും കങ്കണ റണൗത്ത് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി എത്തിയ 'തലൈവി' പ്രശംസ നേടിയിരുന്നു. കങ്കണയുടെ പ്രകടനവും ഏറെ ശ്ലാഘിക്കപ്പെട്ടു. ഇപ്പോഴിതാ ഒരു പിരീഡ് ഡ്രാമയില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അവര്‍. 'സീത ദി ഇന്‍കാര്‍നേഷന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സീതാദേവിയുടെ വേഷത്തിലാണ് കങ്കണ എത്തുക. 

അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് സാക്ഷാല്‍ കെ വി വിജയേന്ദ്ര പ്രസാദ് ആണ്. അതെ, 'ബാഹുബലി'യുടെ രചയിതാവും എസ് എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ്. രചനയില്‍ സംവിധായകനും പങ്കാളിത്തമുണ്ട്. സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്‍താഷിര്‍ ആണ്. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.

Scroll to load tweet…

ശര്‍വേഷ് മെവാരയുടെ സംവിധാനത്തില്‍ കങ്കണ എയര്‍ഫോഴ്സ് പൈലറ്റ് ആയെത്തുന്ന 'തേജസ്', റസ്‍നീഷ് റാസി ഗയ്‍യുടെ 'ധാക്കഡ്' എന്നിവയാണ് കങ്കണയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റു രണ്ട് ശ്രദ്ധേയ പ്രോജക്റ്റുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona