മൂന്ന് ഖാന്മാരെയും വച്ച് ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് കങ്കണ
അതേ സമയം എമർജൻസി എന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നതെന്നതാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത.
ദില്ലി: എമർജൻസി എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ മാധ്യമങ്ങളോട് സംസാരിക്കവെ ബോളിവുഡിലെ ഖാൻമാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരെക്കുറിച്ചുള്ള തന്‍റെ സത്യസന്ധമായ അഭിപ്രായം തുറന്നു പറയുകയാണ് നടിയും എംപിയുമായ കങ്കണ റണൗട്ട്.
"മൂന്ന് ഖാൻമാരെ വച്ച് ഒരു സിനിമ നിർമ്മിക്കാനും അത് സംവിധാനം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. ഇതിലൂടെ അവരുടെ കഴിവുകളുടെ മറ്റൊരു വശം ഞാന്‍ കാണിക്കും, അതില്‍ അവരുടെ അഭിനയത്തിന്‍റെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ സാധിക്കും. അങ്ങനെയെ അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. സമൂഹത്തിന് വേണ്ടി അത്തരം ഒരു പ്രധാനപ്പെട്ട സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അവരെല്ലാം വളരെ കഴിവുള്ളവരാണെന്ന് ഞാൻ കരുതുന്നു" കങ്കണ പറഞ്ഞു.
"തീർച്ചയായും താരങ്ങളായ ഖാന്മാര്‍ സിനിമാ വ്യവസായത്തിന് ധാരാളം പണം ഉണ്ടാക്കാന്‍ സഹായിക്കുന്നുണ്ട്. അതിന് നമ്മൾ അവരോട് എന്നെന്നും നന്ദിയുള്ളവരായിരിക്കണം. എന്നും അവരുടെ പ്രത്യേക വേഷങ്ങള്‍ ആഗ്രഹിക്കുന്ന ജനത്തിനൊപ്പമാണ് അവര്‍. അവരില്‍ കലാപരമായ വേറെയും കഴിവുകളുണ്ട്. എന്നാല്‍ ചുരുക്കം ചിത്രങ്ങളിലെ അത് പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ആ കഴിവ് ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ട്. ഇവര്‍ മാത്രമല്ല മറ്റ് അഭിനേതാക്കളുടെയും. എനിക്ക് ഏറ്റവും വലിയ ദു:ഖം ഇര്‍ഫാന്‍ ഖാനെ സംവിധാനം ചെയ്യാന്‍ പറ്റിയില്ല എന്നതാണ്" കങ്കണ പറഞ്ഞു.
അതേ സമയം എമർജൻസി എന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നതെന്നതാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത. സഞ്‍ജയ് ഗാന്ധിയായി വേഷമിടുന്ന മലയാളി താരം വൈശാഖ് നായരും കങ്കണയുടെ എമര്‍ജി സിനിമയുടെ പുതിയ പോസ്റ്ററിലുണ്ട്. ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ് നിര്‍വഹിക്കുന്നത്. റിതേഷ് ഷാ കങ്കണയുടെ എമര്‍ജൻസിയുടെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്.
കങ്കണ റണൗട് സംവിധായികയാകുന്ന പ്രൊജക്റ്റായ എമര്‍ജൻസി നിര്‍മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്. നായികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു മുമ്പ് സംവിധാനം ചെയ്‍തത്.
ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്. കങ്കണ റണൗട്ടിന്റെ 'എമര്‍ജൻസി' എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്താണ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്‍ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജൻസിയെന്നാണ് റിപ്പോര്‍ട്ട്.
കങ്കണ റണൗട് നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് തേജസാണ്. വമ്പൻ പരാജയമായിരുന്നു തേജസ്. ബോക്സ് ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു കങ്കണയുടെ ചിത്രം തേജസിന്റെ വിധി. സംവിധായകൻ സര്‍വേശ് മേവരയാണ്. റോണി സ്‍ക്ര്യൂവാലയാണ് തേജസിന്റെ നിര്‍മാണം.കങ്കണ റണൗട്ട് നായികയായ ആക്ഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം ഹരി കെ വേദാന്തമാണ്. കങ്കണ നായികയായി എത്തിയ തേജസിന്റെ സംഗീതം നിര്‍വഹിച്ചത് ശാശ്വത് സച്ച്‍ദേവും മറ്റ് കഥാപാത്രങ്ങളായി അൻഷുല്‍ ചൗഹാനും വരുണ്‍ മിത്രയുമുണ്ട്.
ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ ; മികച്ച നടന്‍ മമ്മൂട്ടിയോ ഋഷഭ് ഷെട്ടിയോ?