തനു വെഡ്‌സ് മനു എന്ന ചിത്രം പുറത്തിറങ്ങി പത്ത് വർഷം കഴിയുന്ന വേളയിലാണ് നടിയുടെ പ്രസ്താവന. കങ്കണയും മാധവനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

ന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നായിക താനാണെന്ന് സ്വയം പ്രഖ്യാപിച്ച് നടി കങ്കണ റണൗട്ട്. തനു വെഡ്‌സ് മനു എന്ന ചിത്രം പുറത്തിറങ്ങി പത്ത് വർഷം കഴിയുന്ന വേളയിലാണ് നടിയുടെ പ്രസ്താവന. കങ്കണയും മാധവനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. കങ്കണയുടെ സിനിമാ കരിയറില്‍ വഴി തിരിവുണ്ടാക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. 

‘മൂര്‍ച്ചയേറിയ കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന എന്റെ കരിയർ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തി. അതും കോമഡിയുമായി. ക്വീന്‍, ഡട്ടോ സിനിമകളിൽ കുറച്ചുകൂടി ശക്തമായി ഹാസ്യം ചെയ്തു. ഇതോടെ ശ്രീദേവി ജിക്കു ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. 

Scroll to load tweet…