Asianet News MalayalamAsianet News Malayalam

കങ്കുവയ്‍ക്കായി കാത്ത് ആരാധകര്‍, സൂര്യയുടെ ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

കങ്കുവയാണ് സൂര്യ നായകനായി പ്രദര്‍ശനത്തിനെത്താനുള്ളത്.

Kanguva actor Suriya latest photos getting attention hrk
Author
First Published May 23, 2024, 4:52 PM IST

സൂര്യ നായകനായി കങ്കുവ എന്ന ചിത്രമാണ് ആരാധകര്‍ ആകാംക്ഷയോടെ ഇനി കാത്തിരിക്കുന്നത്.സൂര്യ നായകനായ കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാകും ചിത്രീകരിക്കുകയെന്നതാണ് റിപ്പോര്‍ട്ട്. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ സൂര്യയുടെ രസകരമായ പുതിയ ഫോട്ടോകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

മിക്കവാറും സൂര്യയുടെ കങ്കുവയ്‍ക്ക് രണ്ടാം ഭാഗമുണ്ടാകും എന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. നിര്‍മാതാവ് ധനഞ്‍ജയൻ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് അത്തരമൊരു സൂചനയിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയിലാകുമെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കിട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു . തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി.

സൂര്യ വിവിധ കാലങ്ങളിലുള്ള കഥാപാത്രമായിട്ടും ചിത്രത്തില്‍ എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് നൂറിലധികം ഡാൻസര്‍മാര്‍ ഉണ്ടാകും. തിരക്കഥ എഴുതുന്നതും സിരുത്തൈ ശിവയാണ്. വെട്രി പളനിസ്വാമിയാണ് സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂര്യ നായകനാകുന്ന കങ്കുവയുടെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദും ആണ്.

Read More: കത്തിക്കയറിയോ മമ്മൂട്ടിയുടെ ടര്‍ബോ ജോസ്?, ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios