മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി തിളങ്ങിയ താരമാണ് കനിഹ. കനിഹയുടെ ബാല്യകാലത്തെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ പണവുമായി ബന്ധപ്പെട്ടതല്ല. അവ ഓർമകളും നിമിഷങ്ങളുമാണ്. ഓർമകൾ ഉണ്ടാക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ആളുകൾ വരുന്നു. പോകുന്നു. പക്ഷേ ഓർമകൾ അവശേഷിക്കുന്നു... എന്നാണ് ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് കനിഹ എഴുതിയിരിക്കുന്നത്.  നടൻ ജയ് ശ്രീ ചന്ദ്രശേഖറിന്‍റെ സഹോദരനായ ശ്യാം രാധാകൃഷ്‍ണനാണ് കനിഹയുടെ ഭർത്താവ്. 2008 ലായിരുന്നു ഇവരുടെ വിവാഹം. മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് കനിഹ അഭിനയിക്കുന്ന പുതിയ സിനിമ.