മുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ നടി കങ്കണ റണാവത്തും സഹോദരിയും ചോദ്യം ചെയ്യലിനായി മുംബൈ പോലീസിന് മുൻപിൽ ഹാജരായി. ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ആണ് ഇരുവരും എത്തിയത്.

അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല സംരക്ഷണം ഹൈക്കോടതി നൽകിയിരുന്നു. അന്വേഷണവുമായി നിസഹകരണത്തിൽ ആയിരുന്ന കങ്കണ കോടതി നിർദേശത്തെ തുടർന്നാണ് ഹാജരായത്. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.