Asianet News MalayalamAsianet News Malayalam

ടോക്സിക്കിനായി സ്റ്റൈലൻ ലുക്കില്‍ യാഷ്, വീഡിയോ പ്രചരിക്കുന്നു

കെജിഎഫ് നടൻ യാഷിനറെ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.

Kannada Actor Yash stylish video get attention hrk
Author
First Published Aug 30, 2024, 11:33 AM IST | Last Updated Aug 30, 2024, 11:33 AM IST

കെജിഎഫ് എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് യാഷ്. യാഷിന്റേതായി ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സില്‍ എന്ന ചിത്രമാണ് ഒരുങ്ങാനുള്ളത്. ഹെയര്‍ സ്റ്റൈലിസ്റ്റ് യാഷിന്റെ മാറ്റത്തിന്റെ ഫോട്ടോ പങ്കുവെച്ചത് അടുത്തിടെ ചര്‍ച്ചയായി മാറിയിരുന്നു. ഭൈരതി സുരേഷ് എംഎല്‍എയുടെ മകന്റെ വിവാഹ നിശ്ചയത്തിന് പങ്കെടുത്ത നടൻ യാഷിന്റെ വീഡിയോയും പ്രചരിക്കുകയാണ്.

സംവിധായകൻ പ്രശാന്ത് വര്‍മയുടെ പുതിയ ചിത്രത്തില്‍ യാഷും ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞിരുന്നു. ഇതില്‍ ഒരു യാഥാര്‍ഥ്യവും ഇല്ലെന്ന് താരവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതോടെ ആ അഭ്യുഹങ്ങളില്ലാതായി. അത്തരം വേഷം നിലവില്‍ പരിഗണിക്കുന്നില്ല. നിലവില്‍ ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടൻ യാഷ് എന്നുമാണ് റിപ്പോര്‍ട്ട്.

നടൻ യാഷ് അടുത്തിടെ തന്റെ സിനിമകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കാറുണ്ട് എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമയുടെ നിര്‍മാണത്തിലെ ഓരോ ഘട്ടത്തിലും താരം ഇടപെടാറുണ്ട് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. യാഷിന്റെ മോണ്‍സ്റ്റര്‍ മൈൻഡ് ക്രിയേഷൻസിന്റെ ബാനറിലാണ് ടോക്സിക് റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടുണ്ട്. നടിയുമായ ഗീതു മോഹൻദാസിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് യാഷ് നായകനായി എത്തുന്ന ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സ്.

യാഷ് നായകനായി കെജിഎഫ് 2വാണ് ഒടുവില്‍ എത്തിയതും കന്നഡയ്‍ക്കപ്പുറവും സ്വീകാര്യത ലഭിച്ചതും കളക്ഷനില്‍ ഞെട്ടിച്ചതും. സംവിധായകൻ പ്രശാന്ത് നീലിന്റെ യാഷ് ചിത്രം ഒരു വമ്പൻ ഹിറ്റായി മാറി. കളക്ഷനില്‍ കെജിഎഫ് 2 ഇന്ത്യൻ സിനിമകളില്‍ നാലാം സ്ഥാനത്താണ് എന്ന പ്രത്യേകതയുമുണ്ട്. കെജിഎഫ് 2 ആകെ 1250 കോടി രൂപയോളം നേടിയെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ  റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. 

Read More: ദ ഗോട്ടിന്റെ പ്രീ സെയില്‍ കളക്ഷൻ കണക്കുകള്‍ ഞെട്ടിക്കുന്നു, വിജയ് അമ്പരപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios