ബെംഗളുരു: കാമുകന്‍ വിവാഹകത്തില്‍ നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്ന് കന്നട നടിയും ടെലിവിഷന്‍ അവതാരികയുമായ ചന്ദന ആത്മഹത്യ ചെയ്തു.  29കാരിയായ ചന്ദന വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയാണ് ആത്മഹത്യ ചെയ്തത്. 

തന്‍റെ മരണത്തിന് കാരണം കാമുകനാണെന്നും ഇയാള്‍ തന്നെ വഞ്ചിച്ചുവെന്നും ആരോപിച്ചാണ് ചന്ദന ആത്മഹത്യ ചെയ്തത്. അഞ്ച് ലക്ഷത്തോളം രൂപ ഇയാള്‍ പലപ്പോഴായി തന്നില്‍ നിന്ന് വാങ്ങിയെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ പിന്മാറിയെന്നും ചന്ദന വീഡിയോയില്‍ ആരോപിച്ചു. തുടര്‍ന്ന് വിഷം കഴിച്ച ഇവര്‍ ഈ വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. 

വീഡിയോ കണ്ട് ഓടി ചന്ദനയുടെ വീട്ടിലെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചന്ദനയും ദിനേഷും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദനയുടെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റത്തിന് കാമുകന്‍ ദിനേഷിനെതിരെ കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.