ആക്ഷൻ കിംഗ് അർജുനാണ് നായകൻ.

കേരളത്തിൽ സിനിമ ഷൂട്ടിങ് അനുമതി വന്ന ദിവസം തന്നെ വിരുന്നിന്റെ ചിത്രീകരണം പീരുമേടിൽ ആരംഭിച്ചിരുന്നു. എന്നൽ പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനും ഫെഫ്‍കയുടേയും തീരുമാനത്തെ തുടർന്ന് സിനിമ ഷൂട്ടിംഗ് നിർത്തി വെക്കുകയായിരുന്നു. എന്നൽ ഈ രണ്ടു സംഘടനകളുടെയും കർശന നിർദ്ദേശം പാലിച്ചുകൊണ്ട് തിങ്കളാഴ്‍ച രാത്രിയിൽ ചിത്രീകരണം വീണ്ടും തുടങ്ങുകയാണ് എന്ന് കണ്ണൻ താമരകുളം പറഞ്ഞു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പുനരാരംഭിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

അമ്പത് പേരിൽ കൂടുതൽ അംഗങ്ങൾ ഇല്ല .പുറത്ത് നിന്ന് ആരേയും അനാവശ്യമായി ലൊക്കേഷനിൽ കയറ്റുന്നില്ലന്നും കണ്ണൻ പറഞ്ഞു. മലയാളം തമിഴ് സിനിമയായ വിരുന്നിൽ ആക്ഷൻ കിംഗ് അർജുനാണ് നായകൻ. നിക്കി ഗിൽ റാണിയാണ് ചിത്രത്തിലെ നായിക.

നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

വാർത്ത പ്രചരണം: പി ശിവപ്രസാദ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.