സംവിധാനം നവാഗതനായ റോബി വര്‍ഗീസ് രാജ്

സമീപകാലത്ത് ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യത പ്രേക്ഷകരില്‍ നിന്ന് ലഭിച്ച ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. കണ്ണൂര്‍ സ്ക്വാഡ് എന്ന പൊലീസ് സ്ക്വാഡിന്‍റെ നേരനുഭവങ്ങളെ ആസ്പദമാക്കി റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ്. കേരളത്തിലും റിലീസ് ചെയ്യപ്പെട്ട മറ്റ് കേന്ദ്രങ്ങളിലുമൊക്കെ ഒരേപോലെയുള്ള ജനപ്രീതി ലഭിച്ച ചിത്രം ഇതുവരെ നേടിയിരിക്കുന്ന കളക്ഷന്‍ 80 കോടിക്ക് മുകളിലാണ്. ഇപ്പോഴിതാ ചിത്രം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

തിയറ്ററുകളില്‍ ഒരു മാസം പിന്നിട്ട് അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ സ്ക്രീനുകളുടെ എണ്ണത്തിലാണ് ചിത്രം ഞെട്ടിക്കുന്നത്. കേരളത്തില്‍ 130 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം അഞ്ചാം വാരത്തില്‍ പ്രദര്‍ശിപ്പിക്കുക. നാലാം വാരത്തില്‍ ഉണ്ടായിരുന്ന അത്ര തന്നെ സ്ക്രീനുകള്‍ അഞ്ചാം വാരത്തിലും ഉണ്ട് എന്നതാണ് പ്രത്യേകത. വൈഡ് റിലീസിന്‍റെ സമീപകാല ചരിത്രത്തില്‍ ഒരു ചിത്രത്തിനും ലഭിക്കാത്ത നേട്ടമാണ് ഇത്.

മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ എസ് ജോർജ്, ഛായാഗ്രഹണം മുഹമ്മദ് റാഹിൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ് നവീൻ മുരളി, വിതരണം ഓവർസീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'പിതൃസ്നേഹം മാത്രം, ഒരു തരത്തിലും ദുരുദ്ദേശമില്ല'; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക