Asianet News MalayalamAsianet News Malayalam

'കപ്പേള'യുടേയും വ്യാജ പതിപ്പ് യൂട്യൂബിൽ, പരാതിയുമായി സംവിധായകൻ

ഇതുവരെ 150 ൽ അധികം യൂട്യൂബ് ചാനലുകളിൽ നിന്ന് സിനിമ മാറ്റിച്ചതായും യൂട്യൂബിന് പരാതി നൽകിയിട്ടുണ്ടെന്നും സംവിധായകൻ മുഹമ്മദ് മുസ്തഫ

kappela film leaked in youtube
Author
Kochi, First Published Jul 3, 2020, 9:03 AM IST

കൊച്ചി: കപ്പേള സിനിമയുടെ വ്യാജപതിപ്പ് യൂട്യൂബിലെത്തിയതായി പരാതിയുമായി സിനിമയുടെ സംവിധായകൻ. ഇതുവരെ 150 ൽ അധികം യൂട്യൂബ് ചാനലുകളിൽ നിന്ന് സിനിമ മാറ്റിച്ചതായും യൂട്യൂബിന് പരാതി നൽകിയിട്ടുണ്ടെന്നും സംവിധായകൻ മുഹമ്മദ് മുസ്തഫ പറഞ്ഞു. നെറ്റ്ഫ്ലിക്സിലായിരുന്നു ചിത്രം അപ്ലോഡ് ചെയ്തിരുന്നത്. ഓൺലൈനിൽ സിനിമ എത്തിയതിന് പിന്നാലെയാണ് യൂട്യൂബിലും വ്യാജപതിപ്പെത്തിയത്. 

ചരിത്രമായി അര്‍ധരാത്രിയിലെ ഓൺലൈൻ റിലീസ്; 'സൂഫിയും സുജാതയും' എത്തി, പിന്നാലെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍

അതിനിടെ വെള്ളിയാഴ്ച അര്‍ധരാത്രി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പും ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഓൺലൈൻ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമായി സൂഫിയും സുജാതയും ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലാണ് ഇന്നലെ 12 മണിക്ക് സിനിമ റിലീസ് ചെയ്തത്‌. 


 

Follow Us:
Download App:
  • android
  • ios