ഹിന്ദി സിനിമാ ലോകത്ത് താരങ്ങളും അവരുടെ മാനേജര്‍മാരും തമ്മിലുള്ള ബന്ധം സുഹൃത്തുക്കളെപ്പോലെയോ അല്ലെങ്കില്‍ സഹോദരങ്ങളെ പോലെയൊക്കെയാണ്. ജോലി കാര്യങ്ങളില്‍ മാത്രമല്ല സെലിബിറ്റിയുടെ കുടുംബകാര്യങ്ങളും മാനേജര്‍മാര്‍ ഇടപെടാറുണ്ട്. ഹിന്ദി സിനിമയില്‍ കരീന കപൂറും പൂനം ദമാനിയയും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. കരീനയ്‍ക്കും വിദേശത്തു വരെ പൂനവും പോകാറുണ്ട്. എന്നാല്‍ ഇരുവരും വേര്‍പിരിയുന്നുവെന്നാണ് പുതിയ വാര്‍ത്ത.

കരീനയുമായുളള പത്ത് വര്‍ഷത്തെ സഹകരണത്തിനു ശേഷമാണ് പൂനം ദമാനിയ വേര്‍പിരിയുന്നത്. കഴിഞ്ഞ മാസം പൂനം കമ്പനിയില്‍ നിന്ന് രാജിവച്ചതായാണ് റിപ്പോര്‍ട്ട്. പൂനവും അവരുടെ ഏജൻസിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനത്തുള്ള നൈന സാവ്‍നേയും കമ്പനി വിട്ടതായണ് റിപ്പോര്‍ട്ട്. പൂനത്തിന്റെ പുതിയ ചുവടുവയ്‍പ്പ് എന്തെന്ന് അറിയാനാണ് സിനിമാലോകം കാത്തിരിക്കുന്നത്. പുതിയ ടാലന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങാൻ പൂനം തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.