Asianet News MalayalamAsianet News Malayalam

ജീവനുള്ള കാലത്തോളം ഒരു ആഗ്രഹമുണ്ട്! കയ്യടിച്ചുപോകും, അഞ്ചേ അഞ്ച് വാക്കുകളിൽ കരീന സ്വയം വിലയിരുത്തിയത് കേട്ടാൽ

ഈയിടെ പുറത്തിറങ്ങിയ തന്റെ 'പ്രഗ്നൻസി ബൈബിൾ എന്ന പുസ്‌തകത്തെ കുറിച്ചും സിനിമാ യാത്രയെക്കുറിച്ചുമുള്ള സംവാദത്തിൽ പങ്കെടുക്കാനാണ് കരീന ഷാർജ രാജ്യാന്തര പുസ്തക മേളയിലെത്തിയത്

Kareena kapoor reveals her ambition in sharjah international book Fair 2023 asd
Author
First Published Nov 5, 2023, 6:17 PM IST

ഷാർജ: ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പങ്കെടുത്ത ബോളിവുഡ് നടി കരീന കപൂർ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ബോളിവുഡിലെ താരറാണിയായിരുന്ന കാലത്തെക്കുറിച്ചും ഗർഭിണിയായിരുന്ന സമയത്തെ അനുഭവങ്ങളും പങ്കുവച്ച കരീനയുടെ വാക്കുകൾ പുസ്തകോത്സവ വേദിയെ ഹൃദ്യമാക്കുന്നതായിരുന്നു.  9 മാസം ഗർഭിണിയായിരിക്കുമ്പോഴും ജോലി ചെയ്ത അനുഭവമടക്കമാണ് കരീന ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പങ്കുവച്ചത്.

ഷെയിൻ നിഗം - സണ്ണി വെയ്ൻ ചിത്രം 'വേല', ഒപ്പം ആർഡിഎക്സിന്‍റെ വൻ വിജയത്തിന് ശേഷം സാമും, 'പാതകൾ പലർ' ഗാനമെത്തി

കുടുംബവും ജോലിയും എങ്ങനെ ബാലൻസ് ചെയ്ത് കൊണ്ടുപോകുമെന്നത് പ്രധാനമാണെന്ന് താരസുന്ദരി വിവരിച്ചു. കുടുംബത്തെയും ജോലിയെയും ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ ഇന്നത്തെ സ്ത്രീകൾക്ക് നന്നായി അറിയാമെന്നും കരീന ചൂണ്ടികാട്ടി. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ നോക്കി നടത്താൻ അവർക്കാകുന്നുവെന്നും കരീന പറഞ്ഞു.

ജീവനുള്ളിടത്തോളം കാലം അഭിനയിക്കാനാണ് തനിക്ക് ആഗ്രഹമെന്നാണ് ചോദ്യത്തിന് മറുപടിയായി കരീന പറഞ്ഞത്. 
അഞ്ച് വാക്കുകളിൽ സ്വയം വിലയിരുത്താമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഏവരുടെയും കയ്യടി നേടുന്നതായിരുന്നു.  കോൺഫിഡന്‍റ്, കൂൾ, ഫൺ, ഇൻഡിപെൻഡന്‍റ്, ലവിംഗ് എന്ന അഞ്ച് വാക്കുകളിലായിരുന്നു ബോളിവുഡ് താരസുന്ദരി സ്വയം വിലയിരുത്തിയത്. ഈയിടെ പുറത്തിറങ്ങിയ തന്റെ 'പ്രഗ്നൻസി ബൈബിൾ എന്ന പുസ്‌തകത്തെ കുറിച്ചും സിനിമാ യാത്രയെക്കുറിച്ചുമുള്ള സംവാദത്തിൽ പങ്കെടുക്കാനാണ് കരീന ഷാർജ രാജ്യാന്തര പുസ്തക മേളയിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ കേരളത്തിന്റെ സ്റ്റാളുകളിൽ മലയാളികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുസ്തക മേള ആഘോഷമാക്കിയ പ്രവാസികൾ കൂട്ടത്തോടെ ഒഴുകുകയാണ് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലേക്ക്. കേരളത്തിന് പുറത്ത് ഇത്ര ജനകീയമായ മറ്റൊരു പുസ്തക മേള ഇല്ലെന്നാണ് എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടത്. പുതിയ പുസ്തകങ്ങളുടെ പ്രകാശനത്തിനും മലയാളികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് ഷാർജ അന്താരാഷ്ട്ര പുസ്തക മേള ചൂണ്ടികാട്ടുന്നത്.

Follow Us:
Download App:
  • android
  • ios