ബോളിവുഡിൽ മാത്രമല്ല രാജ്യമൊട്ടാകെ ആരാധകരുള്ള താരമാണ് കരീന കപൂർ. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമായ കരീനയുടെ പോസ്റ്റുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സിനിമയില്‍ 25 വര്‍ഷം പിന്നിട്ട ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനെ പ്രശംസിക്കുകയാണ് താരം. ഇനിയും നൂറുകണക്കിന് സൂപ്പര്‍ താരങ്ങള്‍ ഉണ്ടായേക്കാമെങ്കിലും മറ്റൊരു സെയ്ഫ് ഉണ്ടാകില്ലെന്ന് താരം പറഞ്ഞു. 

ഡെക്കാൻ ക്രോണിക്കളിന് നൽകിയ അഭിമുഖത്തിലായിരുന്നു കരീനയുടെ  പ്രശംസ. സെയ്ഫ് ധീരനായ നടനാണെന്നും കരീന പറഞ്ഞു. "സെയ്ഫ് ഒരു ധീരനായ നടനാണ്. ഇനിയും നൂറുകണക്കിന് സൂപ്പര്‍താരങ്ങള്‍ ഉണ്ടാകും പക്ഷെ മറ്റൊരു സെയ്ഫ് ഉണ്ടാകില്ല. അദ്ദേഹം ചിന്തിക്കുന്നത് വ്യത്യസ്തമായാണ്, തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്", കരീന പറഞ്ഞു. 

തങ്ങളുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് സെയ്ഫും കരീനയും. അടുത്തിടെയാണ് താരദമ്പതികള്‍ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ആമിര്‍ ഖാൻ നായകനാകുന്ന ലാല്‍ സിംഗ് ചദ്ധ ആണ് കരീന കപൂറിന്റേതായി പുര്‍ത്തിയായ ചിത്രം. ഈ മഹാമാരികാലത്ത് സിനിമ പൂര്‍ത്തിയായതിന്റെ സന്തോഷം അടുത്തിടെ കരീന കപൂര്‍ പങ്കുവെച്ചിരുന്നു.