എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന സെലിബ്രിറ്റി കുട്ടിയാണ് തൈമൂര്‍

മുംബൈ: ജിമ്മില്‍ നിന്നുള്ള കരീന കപൂറിന്‍റെ ഒരു സെല്‍ഫിയാണ് ഇപ്പോള്‍ വൈറല്‍. ജിമ്മില്‍ നിന്നുള്ള കരീനയുടെ ചിത്രങ്ങള്‍ ഇതിന് മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. സെല്‍ഫിയില്‍ യാദൃശ്ചികമായോ അല്ലാതെയോ ഉള്‍പ്പെട്ട മറ്റ് രണ്ടുപേരുമാണ് അതിന് കാരണം. മറ്റാരുമല്ല മകന്‍ തൈമൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനുമാണ് സെല്‍ഫിയിലുള്ളത്. വെയ്റ്റ് എക്സര്‍സൈസ് ചെയ്യുന്ന അച്ഛനെ നോക്കി നില്‍ക്കുന്ന തൈമൂറാണ് ചിത്രത്തിലുള്ളത്.

എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന സെലിബ്രിറ്റി കുട്ടിയാണ് തൈമൂര്‍. തൈമൂറിനെക്കുറിച്ചും തൈമൂറിന്‍റെ ആയയെക്കുറിച്ചും വരെ ഇടയ്ക്കിടെ വാര്‍ത്ത വരാറുണ്ട്. ഒടുവില്‍ തൈമൂറിന്‍റെ ചിത്രങ്ങള്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് സെയ്ഫ് തന്നെ രംഗത്തെത്തിയിരുന്നു.

View post on Instagram