രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള  കുട്ടിയാകും തൈമൂര്‍. കരീനയുടെ മകൻ തൈമൂറിന് ഒരു താരത്തെപ്പോലെ തന്നെ ആരാധകരുണ്ട്. തൈമൂറിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തൈമൂറിന്റെ ഒരു കുസൃതിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. കരീന കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

പാസ്‍ത കൊണ്ടുണ്ടാക്കിയ മാലയണിഞ്ഞ തന്റെ ഫോട്ടോയാണ് കരീന കപൂര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തൈമൂര്‍ ഉണ്ടാക്കിയ ആഭരണം എന്നാണ് കരീന കപൂര്‍ എഴുതിയിരിക്കുന്നത്. നിരവധി ആരാധകരാണ് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലോക്ക് ഡൗണിലായതിനാല്‍ താരങ്ങള്‍ വേറിട്ട ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുമൊക്കെ സമയം ചെലവഴിക്കുകയാണ്. കരീന കപൂറും അത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്‍ത് രംഗത്തുണ്ട്.