കൂലി നമ്പര്‍ വണ്‍ എന്ന സിനിമയിലെ തുജ്‍കോ മിര്‍ച്ചി ലഗി തോ എന്ന ഗാനം ഇന്ന് പുറത്തുവിട്ടു. വരുണ്‍ ധവാൻ നായകനാകുന്ന ചിത്രം 1995ലെ കൂലി നമ്പര്‍ വണിന്റെ റീമേക്ക് ആണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പഴയ കൂലി നമ്പര്‍ 1ലെ ഗോവിന്ദയുടെയും കരിസ്‍മ കപൂറിന്റെയും ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കരിസ്‍മ കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. ഗോവിന്ദയുടെ ജന്മദിനവുമാണ് ഇന്ന് എന്ന പ്രത്യേകതയുമുണ്ട്.

കൂലി നമ്പര്‍ 1 എന്ന സിനിമ ഗോവിന്ദയും കരിസ്‍മ കപൂറും പ്രധാന കഥാപാത്രങ്ങളായി 1995ല്‍ പ്രദര്‍ശനത്തിന് എത്തിയത്. കരിസ്‍മ കപൂര്‍ മാല്‍തി എന്ന കഥാപാത്രമായും ഗോവിന്ദ രാജു കൂലി എന്ന കഥാപാത്രമായുമാണ് അഭിനയിച്ചത്.  അതേ കഥാപാത്രങ്ങളെയാണ് യഥാക്രമം സാറ അലി ഖാനും വരുണ്‍ ധവാനും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൂലി നമ്പര്‍ വണിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗോവിന്ദയുടെയും കരിസ്‍മയുടെയും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ജാവേദ് ജാഫ്രി അടക്കം ഒട്ടേറെ താരങ്ങള്‍ കൂലി നമ്പര്‍ 1ല്‍ അഭിനയിക്കുന്നുണ്ട്.

ഗോവിന്ദ നായകനായ കൂലി നമ്പര്‍ 1 വൻ ഹിറ്റായിരുന്നു.