നുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'കർണന്റെ' പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് പോസ്റ്റർ പുറത്തുവിട്ടത്. കയ്യിൽ വാളുമായി കുതിരപ്പുറത്തേറി ധനുഷിനെ പോസ്റ്ററിൽ കാണാം. പശ്ചാത്തലത്തിൽ പട്ടാളക്കാർ അണിനിരന്ന് നിൽക്കുന്നതും കാണാം. 

മലയാളത്തിന്റെ പ്രിയ നടി രജിഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡിസംബറിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 'പരിയേറും പെരുമാള്‍' എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. 

തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ജാതീയതയുടെ തീക്ഷ്‍ണ രാഷ്ട്രീയം പറഞ്ഞ ചിത്രം ഒട്ടേറെ പുരസ്‍കാരങ്ങളും നേടിയിരുന്നു. കർണ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിര്‍മ്മാണം. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രമാണ് കർണൻ.