Asianet News MalayalamAsianet News Malayalam

'കൈതി 2' വൈകും, അപ്ഡേറ്റുമായി കാര്‍ത്തി

ലോകേഷ് കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം 'ദളപതി 67' ആണ്.

Karthi Lokesh Kanagaraj film Kaithi 2 to begin only after Thalapathy 67
Author
Kochi, First Published Aug 9, 2022, 9:03 PM IST

കാര്‍ത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് 'കൈതി'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു. 'കൈതി'യുടെ രണ്ടാം ഭാഗം വരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ദളപതി 67'ന് ശേഷം മാത്രമേ 'കൈതി 2'ന്റെ ജോലികള്‍ ലോകേഷ് കനകരാജ് തുടങ്ങുവെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ കാര്‍ത്തി.

'വിക്രം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നതാണ് വിജയ് നായകനാകുന്ന 'ദളപതി 67'. 'വിരുമന്‍' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷണ് ഇടയിലാണ് കാര്‍ത്തി 'കൈതി 2'വിന്റെ അപ്‍ഡേറ്റ് നല്‍കിയത്. അടുത്ത വര്‍ഷം മാത്രമായിരിക്കും ചിത്രം തുടങ്ങുക എന്നാണ് ഇപ്പോള്‍ കാര്‍ത്തി അറിയിച്ചിരിക്കുന്നത്. കാര്‍ത്തി നായകനാകുന്ന 'വിരുമന്‍' എന്ന ചിത്രം ഓഗസ്റ്റ് 12ന് ആണ് റിലീസ് ചെയ്യുക.

മുത്തയ്യ ആണ് വിരുമെൻ ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തയ്യയുടേതാണ് തിരക്കഥയും.  എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തിലുള്ള 'വിരുമൻ' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റായിട്ടുണ്ട്.

സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ്  സഹനിര്‍മാണം. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നു.

അതിഥി ഷങ്കറാണ് നായിക. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍. 'കൊമ്പൻ' എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് 'വിരുമൻ'. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാകും ചിത്രം.

കാര്‍ത്തി നായകനായി റിലീസിന് തയ്യാറായിരിക്കുന്ന മറ്റൊരു ചിത്രമാണ് 'സര്‍ദാര്‍'.  പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'സര്‍ദാറി'ന്റെ തിയറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ്(തമിഴ്‍നാട്ടിലെ തിയറ്റര്‍ റൈറ്റ്‍സ്). ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രവുമായി റെഡ് ജിയാന്റ് മൂവീസും കൈകോര്‍ക്കുന്നതോടെ വലിയ പ്രതീക്ഷകളിലാണ് എല്ലാവരും.  

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എസ് ലക്ഷ്‍മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിലാണ് നിര്‍മാണം. റൂബനാണ് 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ചിത്രത്തില്‍ അഭിനയിക്കുന്നു.

റാഷി ഖന്ന ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഒരു സ്‍പൈ ആക്ഷൻ ചിത്രമായിരിക്കും 'സര്‍ദാര്‍'.  വിദേശ രാജ്യങ്ങളിലടക്കമാണ് 'സര്‍ദാര്‍' ചിത്രം ഷൂട്ട് ചെയ്‍തത്. കാര്‍ത്തിക്ക് വലിയ ഹിറ്റ് ചിത്രം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read More : വിജയ് നായകനാകുന്ന ചിത്രം, പുതിയ അപ്ഡേറ്റുമായി ലോകേഷ് കനകരാജ്

Follow Us:
Download App:
  • android
  • ios