ടൻ കാർത്തി നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘സുല്‍ത്താൻ’ ഫസ്റ്റ്ലുക്ക് എത്തി. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ഗീത ഗോവിന്ദം ഫെയിം രശ്മിക മന്ദാനയാണ്. ചാട്ടയുമായി രൗദ്ര ഭാവത്തോടെ നിൽക്കുന്ന കാർത്തിയെ പോസ്റ്ററിൽ കാണാം. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ. അടുത്ത വർഷം ചിത്രം റിലീസിനെത്തും.