കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ ദൊറോത്തി നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ചെയ്യും.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ദൊറോത്തി ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 23ന് ഒടിടി റിലീസ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. കീർത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ദൊറോത്തി. സെപ്റ്റംബർ 25നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെ കരിയർ ബെസ്റ്റ് ചിത്രമെന്ന വിശേഷണമാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിലടക്കം ലഭിക്കുന്നത്.
ആക്ഷൻ-റിവഞ്ച് എന്റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്.
കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജയാണ് സംഗീത സംവിധാനം. ഒരുപാട് കാലമായി തന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണ് ദൊറോത്തി എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നത്.
സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയറ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം കൂടിയാണ് ദൊറോത്തി. കാർത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റെട്രോയ്ക്ക് മുൻപ് പുറത്തിറങ്ങിയ ജിഗർത്താണ്ട ഡബിൾ എക്സ് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു. രാഘവ ലോറൻസ്, എസ്.ജെ സൂര്യ, നിമിഷ സജയൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽകൂട്ടായിരുന്നു.



