ധനുഷ് സഹോദരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടനാണ് ധനുഷ്. ജീവിതത്തില്‍ കുടുംബത്തിന്റെ പ്രധാന്യത്തെ കുറിച്ച് ധനുഷ് എപ്പോഴും പറയാറുണ്ട്. കുടുംബത്തിന്റെ ഫോട്ടോകളും ധനുഷ് ഷെയര്‍ ചെയ്യാറുണ്ട്. ഇപോള്‍ സഹോദരങ്ങള്‍ക്ക് ഒപ്പമുള്ള ധനുഷിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ധനുഷിന്റെ സഹോദരിയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. മാസ്‍കിലാത്ത കാലത്തെ കുറിച്ചാണ് സഹോദരി കാര്‍ത്തിക ദേവി പറയുന്നത്.

ജീവിതം എത്ര ലളിതമായിരുന്നു . എത്ര ലളിതമായി പോസ് ചെയ്യാറുണ്ടായിരുന്നു . മാസ്‍ക് ഇല്ലാതെ ഒരു ചിത്രം ഉണ്ടായിട്ട് വളരെക്കാലമായി. ഏകദേശം ഒരു വർഷമായി എന്റെ സഹോദരങ്ങൾ പോലും എന്റെ മുഖം കണ്ടിട്ടെന്ന് കാര്‍ത്തിക ദേവി പറയുന്നു. ധനുഷിനൊപ്പമുള്ള ഫോട്ടോയും സഹോദരി ഷെയര്‍ ചെയ്‍തിരിക്കുന്നു. കാര്യങ്ങൾ സാധാരണ നിലയിലായിരിക്കുമ്പോൾ ഒരു ത്രോ ബാക്ക് പിക്ക് എന്നാണ് കാര്‍ത്തിക ദേവി പറഞ്ഞിരിക്കുന്നത്.

ധനുഷും കുടുംബത്തിന്റെ ഫോട്ടോകള്‍ മുമ്പ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ധനുഷിനെയും മൂത്ത സഹോദരനും സംവിധായകനായ ശെല്‍വരാഘവനെയും കാര്‍ത്തിക ദേവിയുടെ ഫോട്ടോയില്‍ കാണാം.