മലയാളത്തിലെ ക്ലാസിക് സിനിമ മണിചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ.

ണ്ട് ദിവസം മുൻപ് ആയിരുന്നു ഭൂൽ ഭുലയ്യ 3 യുടെ ടീസർ റിലീസ് ചെയ്തത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസർ ഇതിനോടകം യുട്യൂബ് ട്രെന്റിങ്ങിൽ ഇടംനേടി കഴിഞ്ഞു. വിദ്യാ ബാലൻ, കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീസ് ബസ്മിയാണ്. ഈ അവസരത്തിൽ നടൻ അക്ഷയ് കുമാറിനെ മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് ആരാധകർ. 

ഭൂൽ ഭുലയ്യ 3യുടെ ടീസറിന് താഴെയാണ് ആരാധകർ കമന്റുകളുമായി രം​ഗത്ത് എത്തിയത്. പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യയിൽ അക്ഷയ് കുമാർ ആയിരുന്നു നായകനായി എത്തിയിരുന്നുന്നത്. എന്നാല്‍ രണ്ടാം ഭാഗം മുതല്‍ സംവിധായകനും നടനും മാറിയിരുന്നു. കാര്‍ത്തിക് ആര്യന് പകരം അക്ഷയ് കുമാര്‍ മതിയെന്ന് പറയുന്നവരും ധാരാളമാണ്.

ഇതിനിടെ കട്ടിലിന് പകരം സിംഹാസനം എടുത്തു പൊക്കുന്ന വിദ്യാ ബാലനെതിരെ ട്രോളുകളും ഉയരുന്നുണ്ട്. കളര്‍ഫുള്ളായ ഒരു കോമഡി എന്‍റര്‍ടെയ്മെന്‍റാണ് ഒരുങ്ങുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. റൂഹ് ബാബ എന്ന റോളില്‍ കാര്‍ത്തിക് ആര്യന്‍ വീണ്ടും എത്തുകയാണ് ചിത്രത്തില്‍. രാജ്പാൽ യാദവ്, സഞ്ജയ് മിശ്ര, അശ്വിനി കൽസേക്കർ എന്നിവരാണ് മറ്റ് താരങ്ങൾ. 

ചിത്രം ഈ വർഷം ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ടി-സീരീസ് ഫിലിംസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്. തനിഷ്‌ക് ബാഗ്‌ചി, സച്ചേത്-പറമ്പാറ, അമാൽ മല്ലിക് തുടങ്ങിയവരാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സമീർ, രശ്മി വിരാഗ്, ആദിത്യ റിഖാരി, ധ്രുവ് യോഗി, സോം എന്നിവരാണ് ഗാനരചയിതാക്കൾ.

Bhool Bhulaiyaa 3 (Teaser): Kartik Aaryan, Vidya Balan, Triptii Dimri | Anees Bazmee | Bhushan Kumar

മലയാളത്തിലെ ക്ലാസിക് സിനിമ മണിചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ സിനിമ 2007ലായിരുന്നു റിലീസായത്. അക്ഷയ് കുമാര്‍ വിദ്യ ബാലന്‍ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. എന്നാല്‍ ഭൂൽ ഭുലയ്യ 2 ഇറങ്ങിയപ്പോള്‍ അതില്‍ അക്ഷയ് കുമാറും പ്രിയദര്‍ശനും ഇല്ലായിരുന്നു. അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ 2, 2022ലായിരുന്നു റിലീസായത്. കാര്‍ത്തിക് ആര്യനും, കെയ്റ അദ്വാനിയും ആണ് നായിക നായകന്മാരായത്. തബു പ്രധാന വേഷത്തില്‍ എത്തി. ചിത്രം കൊവിഡ് കാലത്തിന് ശേഷം ബോളിവുഡിലെ ആദ്യത്തെ 100 കോടി ചിത്രം ആയിരുന്നു. 

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന 'സ്വര്‍ഗം'; സെക്കന്റ്‌ ലുക്ക് പുറത്തിറങ്ങി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..