Asianet News MalayalamAsianet News Malayalam

ഒടിയന്റെ കഥ വീണ്ടും, കരുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ഒടിയന്റെ കഥ വീണ്ടും വെള്ളിത്തിരയില്‍.
 

Karuvu film charecter poster
Author
Kochi, First Published Jun 7, 2021, 9:47 PM IST

ഇരുട്ടിന്റെ രാജാവിന്റെ കഥ എല്ലാവര്‍ക്കും പരിചിതമായത് മോഹൻലാലിന്റെ ഒടിയൻ എന്ന സിനിമയിലൂടെയാണ്. ഇപ്പോഴിതാ ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥയുമായി കരുവ് എന്ന സിനിമയും എത്തുന്നു. സിനിമയുടെ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ ക്യാരക്ഠര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്.

വെബ് സീരിസിലൂടെ ശ്രദ്ധേയനായ വിനുവിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ചെയ്യുന്നത്.  നവാഗതയായ ശ്രീഷ്‍മ ആർ മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. സംഗീതം റോഷന്‍ ആണ് നിര്‍വഹിക്കുന്നത്.  

ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിം  ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രീജിത്ത്‌ ശ്രീധർ ആണ് കലാ സംവിധായകൻ.

Follow Us:
Download App:
  • android
  • ios