തമിഴകത്ത് ഏറ്റവും ആരാധകരുള്ള നടനാണ് തല അജിത്ത്. ആരാധകരോട് വളരെ എളിമയോടെ പെരുമാറുന്ന അജിത്ത് ഫാൻസ് അസോസിയേഷൻ കോലാഹലങ്ങളില്‍ നിന്ന് മാറിനില്‍ക്കാറുമുണ്ട്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അജിത്തിനെതിരെ നടി കസ്‍തൂരി രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത. അജിത്തിന്റെ ആരാധകര്‍ അശ്ലീല പരാമര്‍ശം നടത്തുന്നുവെന്നാണ് കസ്‍തൂരി പറയുന്നത്.

അജിത്ത് ഫാൻസ് ചെയ്‍തത് ആണ് എന്ന് ആരോപിച്ച് ചില അശ്ലീല ട്രോളുകളും കസ്‍തൂരി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ആന്റി എന്ന് വിളിച്ചാണ് അജിത് ഫാൻസ് ആക്ഷേപിക്കുന്നത് എന്നും കസ്‍തൂരി പറയുന്നു. അജിത്തിന്റെ ആരാധകരായിട്ടാണ് തന്നോട് മോശം പെരുമാറുന്നത് എന്ന് കസ്‍തൂരി പറയുന്നു. അശ്ലീലം പറയുന്നത് അജിത്തിന്റെ ഫാൻസ് ആണെന്നും ഇതെല്ലാം കണ്ടിട്ട് അജിത്ത് എത്രകാലം മിണ്ടാതിരിക്കും എന്നും കസ്‍തൂരി ചോദിക്കുന്നത്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളില്‍ സജീവമായിരുന്ന നടിയാണ് കസ്‍തൂരി.