തിരുവനന്തപുരം: ജയസൂര്യ നായകനായെത്തുന്ന 'കത്തനാരു'ടെ ടീസര്‍ പുറത്തിറങ്ങി. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ഫാന്‍റസി-ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ വൈദികനായ മാന്ത്രികന്‍ കടമറ്റത്ത് കത്തനാരായാണ് ജയസൂര്യ എത്തുന്നത്. 'ഫിലിപ്‍സ് ആൻഡ് മങ്കിപെൻ' ഒരുക്കിയ റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ രാമാനന്ദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. 

ജയസൂര്യക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് കത്തനാരുടെ ടീസര്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ജയസൂര്യയ്ക്കും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് ഇന്‍സ്റ്റാഗ്രാമിലാണ് പൃഥ്വിരാജ് ടീസര്‍ പങ്കുവെച്ചത്. പൃഥ്വിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ജയസൂര്യ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു. 

Read More: 'നമ്മുക്ക് നോ ഗേൾ ഫ്രണ്ട്' വാലന്‍റൈന്‍സ് ഡേ സ്പെഷ്യൽ ടീസറുമായി ടൊവിനോ

 
 
 
 
 
 
 
 
 
 
 
 
 

All the best @actor_jayasurya and the entire team of #Kathanaar 😊

A post shared by Prithviraj Sukumaran (@therealprithvi) on Feb 13, 2020 at 8:13pm PST