ഷെയ്‍ൻ നിഗം നായകനായ ഹിറ്റ് ചിത്രം തമിഴിലേക്ക്.

മലയാളത്തില്‍ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ മലയാള ചിത്രമായിരുന്നു 'ഇഷ്‍ക്'. ഇതേ പേരില്‍ തന്നെ ചിത്രം തെലുങ്കിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഇപ്പോഴിതാ 'ഇഷ്‍ക്' തമിഴകത്തേയ്‍ക്കും എത്തുകയാണ്. കതിര്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

'ആശൈ' എന്ന പേരിലാണ് ചിത്രം തമിഴില്‍ എത്തുക. ദിവ്യ ഭാരതി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവ മോഹായാണ്. ബാബു കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ആര്‍ സുന്ദര്‍ശൻ ചിത്ര സംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന്രെ സംഗീത സംവിധാനം രേവയാണ്.

Scroll to load tweet…

തെലുങ്കില്‍ സഞ്‍ജ തേജ ആയിരുന്നു നായകനായി അഭിനയിച്ചത്. മലയാളികളുടെ പ്രിയ താരം പ്രിയാ വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. മേഗ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിച്ച ചിത്രം എസ് എസ് രാജുവാണ് സംവിധാനം ചെയ്‍തത്. 2021 ജൂലൈ 30ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ശ്യാം കെ നായിഡു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എ വര പ്രസാദ് ചിത്രസംയോജനം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം മഹതി സ്വര സാഗര്‍ ആയിരുന്നു.

അനുരാഗ് മോഹനാണ് മലയാളത്തില്‍ 'ഇഷ്‍ക്' സംവിധാനം ചെയ്‍തത്. അനുരാജ് മോഹന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ചിത്രം. ഷെയ്‍ൻ നിഗം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. നായിക വേഷത്തില്‍ ആൻ ശീതളും. ഇ 4 എന്റര്‍ടെയ്‍ൻമെന്റ് ആണ് ചിത്രം നിര്‍മിച്ചത്. അൻസാർ ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രതീഷ് രവി ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

Read More : 'പൊന്നിയിൻ സെല്‍വനി'ലെ വിസ്‍മയിപ്പിക്കുന്ന സെറ്റുകള്‍ക്ക് പിന്നില്‍, വീഡിയോ