Asianet News MalayalamAsianet News Malayalam

മലയാളത്തിൽ വീണ്ടും ഒരു വേണുഗാനം, ഇതാ അരവിന്ദ് വേണുഗോപാലിന്റെ മെലഡി

കാത്ത് കാത്തൊരു കല്യാണം എന്ന സിനിമയ്‍ക്കാണ് അരവിന്ദ് വേണുഗോപാല്‍ പാടിയത്.

Kathu Kathoru Kalyanam new film song out Aravind Venugopal singing hrk
Author
First Published Nov 11, 2023, 2:50 PM IST

ഹിറ്റ് ഗായകൻ ജി വേണുഗോപാലിന്റെ മകൻ അരവിന്ദ് പാടിയ പുതിയ ഗാനം റിലീസായി. മലയാളത്തിൽ ഹൃദ്യമായൊരു മെലഡിയാണ് എത്തിയിരിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമാ സംഗീത പ്രേമികൾ ഹൃദയത്തിലേറ്റിയതാണ് വേണുഗാനം. ഇതാ ഗായകൻ ജി വേണുഗോപാല്‍ മകനിലൂടെ അത്തരമൊരു ഗാനം സമ്മാനിച്ചിരിക്കുന്ന സെബാസ്റ്റ്യൻ ഒറ്റമശ്ശേരിയാണ് ഗാനം രചിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് മധുലാൽ ശങ്കർ. എന്റെ ഗാനത്തിലൂടെ അച്ഛന്റെ പഴയ സിനിമാ ഗാനങ്ങളാണ് എന്റെ ഓര്‍മയിലേക്ക് എത്തുന്നത് എന്ന് അരവിന്ദ് വ്യക്തമാക്കുന്നു. അതിൽ ഒത്തിരി സന്തോഷമുണ്ട്, സംഗീത സംവിധായകൻ ജോൺസൺ മാഷ് ഈണം നല്‍കി അച്ഛൻ പാടിയ പല ഗാനങ്ങളും ഈ ഗാനവുമായ് സാമ്യമുള്ളതായ് പറയുന്നുണ്ടെന്നും അരവിന്ദ് വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു.

'കാത്ത് കാത്തൊരു കല്യാണം' എന്ന സിനിമയ്‍ക്ക് വേണ്ടിയാണ് അരവിന്ദ് വേണുഗോപാല്‍ ഗാനം പാടിയിരിക്കുന്നത്. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ. സംവിധാനം നിര്‍വഹിക്കുന്നത് ജയിൻ ക്രിസ്റ്റഫറാണ്. തിരക്കഥ എഴുതിയിരിക്കുന്നത് നന്ദനാണ്.

പളുങ്ക്, ഭ്രമരം, മായാവി തുടങ്ങിയ സിനിമകളില്‍ ബാല നടനമായ ശ്രദ്ധയാകര്‍ഷിച്ച ടോണി സിജിമോനാണ് കാത്ത് കാത്തൊരു കല്യാണത്തില്‍ നായകനനാകുന്നത്. ക്രിസ്റ്റി ബിന്നെറ്റാണ് നായിക. നിരവധി ആൽബങ്ങളിലൂടെയും മലയാളികൾക്ക്  പരിചിതയായ താരമാണ് നായികയായ ക്രിസ്റ്റി ബെന്നറ്റ്. പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ്‌ പ്രഭാകർ, വിനോദ് കെടാമംഗലം,വിനോദ് കുറിയന്നൂർ,രതീഷ് കല്ലറ, അരുൺ ബെല്ലന്റ്, കണ്ണൻ സാഗർ, പുത്തില്ലം ഭാസി,ലോനപ്പൻ കുട്ടനാട്, സോജപ്പൻ കാവാലം, മനോജ്‌ കാർത്യ, പ്രകാശ് ചാക്കാല, സിനിമോൾ ജിനേഷ്, ജിൻസി ചിന്നപ്പൻ, റോസ്, ആൻസി, ദിവ്യ ശ്രീധർ, നയന,  അലീന സാജൻ, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീൻ സന്തോഷ്‌ അടവീശ്വര, റെജി കോട്ടയം, മുടക്കാരിൻ, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരും താരങ്ങളാകുന്ന ചിത്രത്തിന്റെ പിആര്‍ഒ പി ആര്‍ സുമേരൻ.

Read More: കാളിദാസ് ജയറാമിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു തരിണി- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios