വിജയ് സേതുപതിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

താനും ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി കത്രീന കൈഫും(Katrina Kaif) നടൻ വിക്കി കൈശലും തമ്മിലുള്ള വിവാഹം. ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് ഷൂട്ടിം​ഗ് തിരക്കുകളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് കത്രീന ഇപ്പോൾ. വിജയ് സേതുപതിക്കൊപ്പമുള്ള( Vijay Sethupathi) ചിത്രത്തിലാണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്. ‘അന്ധാധുന്‍‘ സംവിധായകൻ ശ്രീറാം രാഘവനാണ്(Sriram Raghavan) ചിത്രം ഒരുക്കുന്നത്. 

സേതുപതിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ശ്രീറാം രാഘവന്റെ സെറ്റില്‍ വീണ്ടുമെത്തുന്നതില്‍ സന്തോഷമുണ്ടെന്നും വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നുവെന്നത് ഏറെ ആവേശം ഉണ്ടാക്കുന്നുണ്ടെന്നും കത്രീന കുറിച്ചു. 

View post on Instagram

ഏജന്റ് വിനോദ്, ബദ്‌ലാപുര്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകൻ കൂടിയാണ് ശ്രീറാം രാഘവന്‍. മാമനിതന്‍, 19 (1) (എ), കടൈസി വിവസായി, യാതും ഊരെ യെവരും കേളിര്‍, കാത്തു വാക്കുല രെണ്ടു കാതല്‍, വിടുതലൈ, വിക്രം തുടങ്ങി നിരവധി സിനിമകള്‍ വിജയ് സേതുപതിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചായിരുന്നു വിക്കി കൗശലും കത്രീനയും വിവാഹിതരായത്. വിവാഹത്തിന് ശേഷം മുംബൈയില്‍ എത്തിയ കത്രീന ശ്രീറാം രാഘവന്റെ സെറ്റ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.