ഹിന്ദി നടി കത്രീന കൈഫിന് രാജ്യത്ത് ഒട്ടേറെ ആരാധകരുണ്ട്. കത്രീ കൈഫിന്റെ ആരാധകര്‍ക്കിടിയില്‍ ഇപ്പോള്‍ താരം അലീന റായ് ആണ്. ഫാഷൻ വ്ളോഗറാണ് അലീന. കത്രീന കൈഫുമായുള്ള രൂപസാദൃശ്യമാണ് അലീനയെ ശ്രദ്ധേയയാക്കുന്നത്.

ഉത്തര്‍പ്രദേശ് സ്വദേശിനിയായ അലീനയ്‍ക്ക് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ നിരവധി ആരാധകരാണ് ഉള്ളത്.  ഇന്‍സ്റ്റാഗ്രാമില്‍ 33.5 കെ ഫോളോവേഴ്‌സുണ്ട് അലീനയ്ക്ക്. അലീനയുടെ ഫോട്ടോകള്‍ക്കും വീഡിയോയകള്‍ക്കുമൊക്കെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഇനിയിപ്പോള്‍ കത്രീന കൈഫിനു പകരം അലീനയാകുമോ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുക എന്നതാണ് ആരാധകരുടെ സംശയം.