വിക്കി കൗശലും കത്രീന കൈഫും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത് (Katrina Kaif).
വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം കഴിഞ്ഞിട്ട് അധിക നാളുകള്‍ ആയിട്ടില്ല. ബോളിവുഡ് ആഘോഷിച്ച വിവാഹമായിരുന്നു ഇരുവരുടെയും. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിക്കി കൗശലിന് ഒപ്പമുള്ള റൊമാന്റിക് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കത്രീന കൈഫ് (Katrina Kaif).
എവിടെ വെച്ചെടുത്ത ഫോട്ടോയാണ് എന്നതടക്കമുള്ള വിവരങ്ങളൊന്നും കത്രീന കൈഫ് പങ്കുവെച്ചിട്ടില്ല. ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോകളാണോ എന്നാണ് ആരാധകര് ചോദിക്കുന്നത്. എന്തായാലും കത്രീന കൈഫിന്റെ ഫോട്ടോ ഹിറ്റായി മാറിയിരിക്കുകയാണ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായും ലൈക്ക് ചെയ്‍തും രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികള്‍ മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു.
വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം. വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്.
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഫോട്ടോ പകര്‍ത്താൻ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. വിവാഹ ചടങ്ങിന് എത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ എടുക്കാൻ പാടില്ല എന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവര്‍ക്ക് ഒരു രഹസ്യ കോഡും നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിക്കി കൗശലും കത്രീന കൈഫും തന്നെയായിരുന്നു വിവാഹ ശേഷം ഫോട്ടോകള്‍ പുറത്തുവിട്ടത്.
Rad More : 'ചായ കുടിച്ച് സിനിമയ്‍ക്ക്', കത്രീന കൈഫ് എവിടെയെന്ന് വിക്കി കൗശലിനോട് ആരാധകര്‍
വിവാഹ ശേഷമുള്ള ആചാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഹല്‍വയുടെ ഫോട്ടോത്രീന കൈഫ് പങ്കുവെച്ചത് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മികച്ച ഹല്‍വ എന്ന് വിക്കി കൗശല്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയിരുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന്റെ ഭാഗമായുള്ള ഹല്‍ദി ചടങ്ങിന്റെ അടക്കം ഫോട്ടോകള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. വിക്കി കൗശലും കത്രീന കൈഫും ഒന്നിക്കുന്ന സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍,.
ലക്ഷ്‍മണ്‍ ഉതേകറിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് വിക്കി കൗശല്‍ ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം പൂര്‍ത്തിയായതായി നായിക സാറാ അലി ഖാനും വിക്കി കൗശലുമാണ് അറിയിച്ചത്. ഇരുവരും തങ്ങളുടെ ചിത്രത്തിലെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
മികച്ച അനുഭവമായിരുന്നു ചിത്രത്തില്‍ അഭിനയിക്കാനായത് എന്ന് വിക്കി കൗശല്‍ എഴുതിയിരുന്നു. ഓരോ ദിവസവും തനിക്ക് മനോഹമായ ഓര്‍മകളാണ്. എല്ലാവരെയും വൈകാതെ സിനിമയില്‍ കാണാനാകുമെന്ന് വിശ്വസിക്കുന്നു. തനിക്കൊപ്പം പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും വിക്കി കൗശല്‍ എഴുതിയിരുന്നു.
വിക്കി കൗശല്‍ വിവാഹശേഷം പൂര്‍ത്തിയാക്കുന്ന ആദ്യ ചിത്രമാണ് ഇത്. 'സര്‍ദാര്‍ ഉധ'മെന്ന ചിത്രമാണ് വിക്കി കൗശലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷൂജിത് സര്‍കാറാണ് ചിത്രം സംവിധാനം ചെയ്‍തത്. വിക്കി കൗശലിന് ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
