കയല്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയായ തമിഴ് നടി ആനന്ദി വിവാഹിതയായി. വ്യവസായിയായ സോക്രട്ടീസ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം. താരങ്ങള്‍ വിവാഹ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തമിഴകത്ത് യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയായ നടിയാണ് ആനന്ദി.

കയല്‍ എന്ന ചിത്രത്തിലാണ് ആനന്ദി ആദ്യമായി ശ്രദ്ധിക്കുപെടുന്നത്. മാരി ശെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തില്‍ നായകയായിരുന്നു. ഏറെ പ്രശംസിക്കപെട്ട കഥാപാത്രമായിരുന്നു ഇത്. തെലുങ്ക് ചിത്രമായ ബസ് സ്റ്റോപ്പിലൂടെയാണ് വെള്ളിത്തിരിയില്‍ എത്തിയത്. ആനന്ദിയുടെ വിവാഹ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തൃഷ ഇലാന നയൻതാരയാണ് ആനന്ദയുടെ മറ്റൊരു പ്രധാന ചിത്രം.

ടൈറ്റാനിക് കാതലും കവുന്ത് പോകും എന്ന ചിത്രത്തിലാണ് ഇപോള്‍ അഭിനയിക്കുന്നത്.

ഒട്ടേറെ ചിത്രങ്ങള്‍ ആനന്ദിയുടേതായി എത്തുന്നുണ്ട്.