മഹാനടി എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ കീര്‍ത്തി സുരേഷിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. അരുണ്‍ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കീര്‍ത്തി സുരേഷ് തന്നെയാണ് സിനിമയുടെ പ്രഖ്യാപനം അറിയിച്ചത്. സംവിധായകൻ ശെല്‍വരാഘവൻ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  സാനി കയിധം എന്ന സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. നഗൂരൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. യാമിനി യഞ്‍ജനമൂര്‍ത്തിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമു തങ്കരാജ് ആണ് ആര്‍ട്.