മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളിലും തിളങ്ങിയ കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരവും സ്വന്തമാക്കി. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സായ് ധരം തേജിന്റെ നായികയായി കീര്‍ത്തി സുരേഷ് അഭിനയിച്ചേക്കും എന്ന വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കഥ ഇഷ്‍ടപ്പെട്ട കീര്‍ത്തി സുരേഷ് വാക്കാല്‍ സമ്മതം മൂളിയെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.

കാര്‍ത്തി ദണ്ഡുവിന്റെ സംവിധാനത്തില്‍ ആണ് സായ് ധരം തേജ നായകനാകുന്നത്. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. ചിത്രത്തിലേക്കാണ് കീര്‍ത്തി സുരേഷ് നായികയാകുക. തെലുങ്കില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ നിതിൻ നായകനാകുന്ന ചിത്രത്തിന് ഒപ്പമാണ്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മഹാനടി എന്ന സിനിമയിലെ അഭിനയത്തിനാണ് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം ലഭിച്ചത്.

കീര്‍ത്തി സുരേഷ് മലയാളത്തില്‍ അത്ര സജീവമല്ല.

മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട്ട എന്ന ചിത്രത്തിലും കീര്‍ത്തി സുരേഷ് ആണ് നായിക.