കീര്‍ത്തി സുരേഷും സംവിധായകൻ ശെല്‍വരാഘവനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് സാനി കൈദം. സിനിമയില്‍ വേറിട്ട ഒരു കഥാപാത്രമായിരിക്കും കീര്‍ത്തി സുരേഷിന്റേത്. സിനിമയുടെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശെല്‍വരാഘവന് ആശംസ അറിയിക്കുകയാണ് കീര്‍ത്തി സുരേഷ്.

മികച്ച സംവിധായകനായ താങ്കള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ ഞാൻ സന്തോഷവതിയാണ്. ഇപോള്‍ മികച്ച നടനുമാണ് താങ്കള്‍ എന്നും കീര്‍ത്തി സുരേഷ് പറയുന്നു. ഫോട്ടോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശെല്‍വരാഘവന് ജന്മദിന ആശംസകള്‍ നേരുകയാണ് കീര്‍ത്തി സുരേഷ്. സിനിമ തുടങ്ങിയ കാര്യം കീര്‍ത്തി സുരേഷ് തന്നെയാണ് അറിയിച്ചത്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍.

യാമിനി യജ്ഞമൂര്‍ത്തി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ ആണ്.