Asianet News MalayalamAsianet News Malayalam

കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതം മാറ്റിമറിച്ച സിനിമയുടെ ലുക്ക് ടെസ്റ്റ്, ഫോട്ടോയുമായി താരം!

ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ നടിയാണ് കീര്‍ത്തി സുരേഷ്.

Keerthi Suresh share her photo
Author
Kochi, First Published May 29, 2021, 6:14 PM IST

മോഹൻലാല്‍ നായകനായ ഗീതാഞ്‍ജലിയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് കീര്‍ത്തി സുരേഷ്. എന്നാല്‍ അന്യഭാഷകളിലെ ചിത്രങ്ങളിലൂടെയാണ് കീര്‍ത്തി സുരേഷ് ശ്രദ്ധേയയായത്. ഒട്ടേറെ ഹിറ്റുകള്‍ കീര്‍ത്തി സുരേഷ് സ്വന്തമാക്കി. കീര്‍ത്തി സുരേഷിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

നടി സാവിത്രിടെയുടെ കഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിന്റെ ഓര്‍മയാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. മഹാനടി എന്ന സിനിമയുടെ ലുക്ക് ടെസ്റ്റിന് എടുത്ത ഫോട്ടോ. നാഗ് അശ്വിൻ സംവിധാനം ചെയ്‍ത മഹാനടി എന്ന സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കുന്നത്. എന്തൊക്കെ ഓര്‍മകളാണ് ഈ ചിത്രത്തിന് പിന്നില്‍ എന്നാണ് കീര്‍ത്തി സുരേഷ് പറയുന്നത്.

മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കീര്‍ത്തി സുരേഷ് അഭിനയിച്ച് പ്രദര്‍ശനത്തിന് എത്താനുള്ളത്.

മഹേഷ് ബാബു നായകനായ സര്‍കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് ഇപോള്‍ അഭിനയിക്കുന്നത്.

Follow Us:
Download App:
  • android
  • ios