കീര്‍ത്തി സുരേഷിന്റെ പുതിയ വീഡിയോ ചര്‍ച്ചയാകുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളിലാണ് ഇപോള്‍ കീര്‍ത്തി സുരേഷ് സജീവമായിട്ടുള്ളത്. ഒട്ടേറെ ഹിറ്റുകള്‍ കീര്‍ത്തി സുരേഷ് സ്വന്തമാക്കിയിട്ടുണ്ട്. കീര്‍ത്തി സുരേഷിന്റെ പുതിയൊരു വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

കീര്‍ത്തി സുരേഷ് തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആര്‍ട് ഓഫ് ബാലൻസ് എന്നാണ് കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നത്. ഒരു കാലില്‍ കുറച്ച് സമയത്തേക്ക് നാല് വ്യത്യസ്‍ത ആസനങഅങളും ഒരു ദശലക്ഷം ചിന്തകളും എന്നും എഴുതിയിരിക്കുന്നു. കീര്‍ത്തി സുരേഷിന് ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

മഹാനടി എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട് കീര്‍ത്തി സുരേഷ്.

മഹേഷ് ബാബു നായകനായ സര്‍കാരു വാരി പാട്ടയാണ് കീര്‍ത്തി സുരേഷ് ഇപോള്‍ അഭിനയിക്കുന്ന ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.