Asianet News MalayalamAsianet News Malayalam

'മഹാനടി' പോലുള്ള കഥകൾ പിന്നീട് വന്നില്ല, 'ദസറ' അതുപോലെയുള്ളതാണെന്നും കീര്‍ത്തി സുരേഷ്

നാനി ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്റെ നായകൻ.

Keerthy Suresh about her film Dasara hrk
Author
First Published Mar 19, 2023, 7:06 PM IST

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് 'ദസറ'. 'മഹാനടി'യിലൂടെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ കീര്‍ത്തിക്ക് 'ദസറ'യില്‍ നായകൻ നാനി ആണ്. ശ്രീകാന്ത് ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇമോഷണലി കണക്റ്റാവുന്ന ചിത്രമാണ് 'ദസറ' എന്ന് കീര്‍ത്തി സുരേഷ് പറയുന്നു.

 'മഹാനടി' പോലുള്ള കഥകൾ പിന്നീട് തന്നെ തേടി വന്നില്ല. ഇമോഷണലി കണക്റ്റാകുന്ന കഥാപാത്രം 'മഹാനടി'യെ പോലെ ഒന്ന് ലഭിച്ചത് 'ദസറ'യിലാണ്. എല്ലാവര്‍ക്കും അടുപ്പമുണ്ടാകുന്ന കഥാപാത്രമാണ് 'വെണ്ണെല'. താൻ എല്ലാ സിനിമകളിലും പ്രതീക്ഷിക്കുന്ന ഒന്നാണ് ഇമോഷണലി കണക്ഷൻ എന്നും 'ദസറ'യുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ കീര്‍ത്തി സുരേഷ് പറഞ്ഞു. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്.

കീര്‍ത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ 'സൈറണ്‍' ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. 'ഭോലാ ശങ്കര്‍' എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. ചിരഞ്‍ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി സുരേഷ് 'ഭോലാ ശങ്കറി'ല്‍ അഭിനയിക്കുന്നത്. മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്.

'മാമന്നൻ' എന്ന തമിഴ് ചിത്രം  കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയായിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമന്നൻ'.

Read More: എൻ എൻ പിള്ളയുടെ ജീവചരിത്ര സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയരാഘവൻ

Follow Us:
Download App:
  • android
  • ios